Monday 10 October 2011

വരൂ കൂട്ടുകാരേ ..നമുക്ക് ഒരു ബസ്സിനു കല്ലെറിഞ്ഞാലോ ......





വരൂ കൂട്ടരേ നമുക്കൊരു ബസിനു കല്ലെറിയാം , അല്ലെങ്കില് ഒരു കട തല്ലി തകര്‍ക്കാം , അതുമല്ലെങ്കില് ഒരു സര്‍ക്കാര്‍ ആപ്പീസ് ആക്രമിക്കാം....ഇത് വായിച്ചു എന്നോട് ദേഷ്യം തോന്നേണ്ട...ഇനി ഞാനൊരു സാമൂഹ്യ വിരുദ്ധന് അല്ലെങ്കില് ഒരു തീവ്രവാദി ആണൊന്നും സംശയിക്കേണ്ട ...എന്റെ  തുറന്ന ഡയറി, അതിലൂടെ ഒന്ന് യാത്ര ചെയ്യുമ്പോള് തോന്നുന്നതാവാം ......എന്തായാലും അധികം മുഖവുര ആവശ്യമില്ല..
ഇത് നടന്നത് കഴിഞ്ഞ ഓണത്തിന് ശേഷം ആണ്, അനുഭവത്തിലേക്ക് ഇറങ്ങുതിനു മുന്പ് കഥാപാത്രങ്ങളെ പരിചയപ്പെടാം...ഞങ്ങള് അഞ്ചു സുഹൃത്തുക്കള്, ഞാന് അനന്തന്, മസില്‍മാന്‍ റിജോ, വിവരക്കേട് രായപ്പന് എന്ന രാജന്‍ സുന്ദരന്‍ മനു സ്റ്റൈല്‍ മന്നന്‍ നസീര്‍,എല്ലാരുടെയും സ്വഭാവം മനസ്സിലായിക്കാണുമല്ലോ, പിന്നേ എന്നേ കുറിച്ച് അത് പതിയെ മനസ്സിലായിക്കൊള്ളും, വിശാലമായ കൂട്ടുകെട്ട് ഇനിയും നീളും,  കഥയില് ഞങ്ങള് അഞ്ചു പേര് മാത്രം മറ്റുള്ളവരെയും വിളിച്ചെങ്കിലും ജോലിത്തിരക്കും മറ്റു ബുദ്ധിമുട്ടുകളും , അതല്ലെല്ലോ നമ്മുടെ വിഷയം... ഞങ്ങള് ഒരിമുച്ചു പഠിച്ചു വളര്ന്നു ,സ്ഥലം പറഞ്ഞില്ലെല്ലോ ഇത് മധ്യ തിരുവിതാംകൂരിലേ ഒരു പ്രശസ്തമായ ഗ്രാമം , കഥാപാത്രങ്ങളില് നസീര് ഒഴികെ എല്ലാവരും വിദേശത്താണ് നസീര് ഓട്ടോ ഓടിച്ചു ജീവിക്കുന്നു .അല്പം 'പലിശയും' ഉണ്ട് , എല്ലാവരും ഫോണില് കൂടിയോ അല്ലെങ്കില് ഓര്ക്കുട്ട് , സ്ഥിരമായി ബന്ധപെടാരുമുണ്ട് ...അങ്ങനെ കഴിഞ്ഞ വര്ഷം ലാല്‍ സംവിധാനം ചെയ്ത 'ടു ഹരിഹര്നഗര്' സിനിമ കണ്ടതില്‍ പിന്നെ നമ്മുടെ മനൂനു ഒരാഗ്രഹം അതേ പോലെ നമുക്കും ഒന്ന് ഒത്തുകൂടിയാലോന്നു, ജഗദീഷിന്റെയ് വിവരക്കേട് കാണുമ്പോള് മനു പറയും നമ്മുടെ രായപ്പന്റെയ് കോപ്പി ആണെന്ന് , അല്ലെങ്കിലും ഇവരൊക്കെ യഥാര്ത്ഥ ജീവിതത്തില് നിന്നും ഒപ്പിയതാണല്ലോ, ഒത്തുകൂടല് ഞങ്ങള് സീരിയസ് ആയി ചര്ച്ച ചെയ്തു ,പലര്ക്കും ലീവ് കിട്ടില്ല , അല്ലെങ്കില് ഭാര്യക്ക് ലീവ് ഇല്ല അങ്ങനെ ഉഴപ്പി, അവസാനം ഞങ്ങള് അഞ്ചു പേര് , തീരുമാനിച്ചു , പത്തിരുപതു വര്ഷം 'പുറകോട്ടു' നടക്കാന്‍, പത്തു ദിവസമെങ്കില് പത്തു ദിവസം , ആഖോഷിക്കാന്‍ .... അങ്ങനെ കഴിഞ്ഞ ഓണത്തിന്  അഞ്ചു പേരും ഒത്തുകൂടി...ആദ്യം ഒരു ബാറിലിരുന്നു ഞങ്ങള് ആലോചിച്ചു വരും ദിവസങ്ങളില് എന്ത് ചെയ്യേണമെന്നു, പണ്ടൊക്കെ  ബാറില് കയരെണമെങ്കില് രിജോയുടെയ് അപ്പന്റെ രണ്ടു മൂന്നു റബ്ബര് ഷീറ്റ് കാണാതെ പോകേണം , അല്ലെങ്കില് നമ്മുടെ 'ബാങ്കര്' കനിയേണം, അവള് ഇപ്പൊ എന്ത് ചെയ്യുന്നു എന്നറിയാന് എനിക്കും ഒരു ആകാംഷ,അന്ന് പാത്തും പതുങ്ങിയും കുടിക്കുന്ന ഓരോ ബീറിനും ഭയങ്കര 'രുചി' ആണെന്ന് നമ്മുടെ രായപ്പന്, അത് സ്വന്തം കാശിനു കുടിച്ചു ശീലമില്ലാഞ്ഞിട്ടു ആണെന്ന് മനു,....പിന്നെ വിശേഷങ്ങള് അന്നമ്മയുടെയും, മിനിയുടെയും ഒളിച്ചോട്ടവും, ലീനയുടെ പ്രേമവും , നസീര് നാട്ടില് ഉള്ള കാരണം എല്ലാ വിവരങ്ങളും വിശദമായി പറഞ്ഞു. എന്തായാലും പിറ്റേന്ന് ഞങ്ങള് കോളേജില് പോകാന് തീരുമാനിച്ചു ...വെറുതേ പോകാനല്ല പഴയ പോലെ ‘ആന ‘ വണ്ടിയില് അതേയ് സമയത്ത് എന്തായാലും വരാന് പോകുന്ന  നല്ല ദിവസത്തെ സ്വപ്നം കണ്ടു ഞങ്ങള് പിരിഞ്ഞു , അപ്പോള് രായപ്പന്റെയ് ഒരു 'ജഗദീഷിയ്യന്' കമന്റ് "നാളെ ഞാന് ക്യാമറയും കൊണ്ട് വരും കുറേ ഫോട്ടോ എടുത്തു ഓര്‍ക്കട്ടില്‍ അപ്ലോഡ് ചെയ്യും ..വരാത്തവന് ഒക്കെ മനസ്സിലക്കെട്ടെ ഭാര്യയെ പിരിഞ്ഞിരിക്കുന്നതിലേയ് സുഖം" അതും രസിച്ചു കുറേ തമാശകളുമായി അന്ന് ഞങ്ങള് പിരിഞ്ഞു.... തീരുമാനിച്ചപോലേയ് കോളേജില് പോകാന് ഞാനും ഒരുങ്ങി 8.30 നു ബസ്സില് നമ്മുടെ കലാലയത്തിലേക്ക് ..പഴയ ബസ്സ് അല്ലെങ്കിലും, അന്ന് 'താമരാക്ഷന് പിള്ള' ആരുന്നു അതേയ് റൂട്ട് പക്ഷേ 'ഹൈടെക്' ബസ്സ് , ഒരു വലിയ വത്യാസം ഉള്ളത് ഇന്ന് ഫുള് ടിക്കറ്റ് എടുക്കേണം, എന്തായാലും കൃത്യ സമയത്ത് സ്ടാന്ടില് എത്തി , എല്ലാരും എത്തിക്കൊണ്ടിരിക്കുന്നു ..പഴയപോലെ തന്നേയ് റിജോയുടെയ് ആനവണ്ടി ഇന്നും ലേറ്റ് ..എല്ലാരേയും ഞെട്ടിച്ചുകൊണ്ട് 'പുത്തെന് വീട്ടില്' എത്തി അതേയ് പേര് അതേയ് ബസ്സ്, നമ്മുടെ 'പീസുകള്' മാത്രം ഇല്ല..,എല്ലാര്ക്കും സന്തോഷം ..തുടക്കം ഗംഭീരം ആയിരിക്കുന്നു ..എന്നും ഓര്മ്മിക്കാന് എന്തെങ്കിലും തരികിട ഒപ്പിക്കെണമെന്നു റിജോ .മനു വിലക്കി അതൊക്കെ ഇപ്പൊ ചെയ്താല് സ്ത്രീപീടനം ആവുമെന്ന് , അവസാനം ഓട്ടോ ഒതുക്കി നസീറും എത്തി, ഓട്ടോയില് പോകാമെന്ന് നസീര് പറഞ്ഞെങ്കിലും എന്നാടാ  ഓട്ടോ ഒക്കെ ഉണ്ടായത് എന്ന് രായപ്പന്...അങ്ങനെ 'നടരാജന്' എന്നാ വാഹനത്തില് കാല്നടയായി കലാലയത്തിലേക്ക്.... ഈ ഗേറ്റില്‍ വെച്ചല്ലെടാ അനന്തൂ ഇലെക്ഷന്‍ സമയത്ത് പപ്പടക്കരി നിന്റെയും ആ പീസീയുടെയും തന്തക്കു വിളിച്ചത് നസീര്‍ വേണ്ടാത്തത് ഓര്‍ത്തു വെക്കാന്‍ നല്ല മിടുക്കാണ് , മെയിന് ഗേറ്റ് കടന്നപ്പോള് നമ്മള് ഇന്ന് വരെ നേരായ വഴിയില് കൂടി ക്യാമ്പസില് വന്നിട്ടില്ല എന്ന് ഞാന് ഓര്മിപ്പിച്ചു, പക്ഷേ മനു അത് തിരുത്തി, "ഞാന് പണ്ട് മുതലേ നേരായ വഴിയില് കൂടിയാണ് വരുന്നത് നിന്റെ ഒക്കെ കൂടെ കൂട്ട് കൂടി നശിച്ചു എന്ന് പറഞ്ഞാല് മതിയെല്ലോ " ..അങ്ങനെ ചിരിച്ചു രസിച്ചു നടക്കുമ്പോള് റിജോ ഓര്മിപ്പിച്ചു ഇന്ന് ക്ലാസ്സ് ഇല്ലെന്നു ആരെയും കാണുന്നില്ല അങ്ങോട്ടും ഇങ്ങോട്ടും പോകുന്ന കാറുകള് അല്ലാതെ , ഗ്രൗണ്ടില് വായി നോക്കുന്ന ആരെയും കാണുന്നില്ല .എല്ലാം അറിയുന്നവന് നസീര് അര്ഥം വെച്ച് മൂളി, നടന്നു നീങ്ങുമ്പോള് ആദ്യ കാഴ്ച തന്നേയ് ഞെട്ടിച്ചു , എവിടേ  വാക മരം , നമ്മുടെ പ്രണയങ്ങള്ക്ക് ,വേര്പിരിയലിന് , വഴക്കിടലിനും , തീഷ്ണ സമരങ്ങള്ക്ക് ...ഒക്കെ മൂക സാക്ഷിയായ വാകമരം , വാകമരം അറിയാത്ത  ക്യാമ്പസില് ആരും അന്ന് പ്രേമിച്ചിട്ടില്ല ,അതിപ്പോ എവിടേ .....കുട്ടികള് പ്രേമം എങ്ങനെ ഇനി തുറന്നു പറയും, എല്ലാവരുടെയും ഒട്ടോഗ്രഫിലും നിറഞ്ഞു നിന്നത് ഈ വാകമരം ആയിരുന്നു, ..അന്ന് ഒരു കുട്ടിയോട് വാകമരചോട്ടില് വരാമോ എന്ന് ചോദിച്ചാല് തന്നേയ് എനിക്കിഷ്ടമാണ് എന്ന് പറയുന്നതിന് തുല്യമയിരുന്നെല്ലോ...ഇന്ന് ..പക്ഷേ രായപ്പന് അത് തിരുത്തി ഞാന് അവളുമാരേ ഇങ്ങോട്ട് വിളിക്കുമ്പോള് തന്നേയ് പറയും അവളുമാര് പറയും കാശ് ഇല്ലെന്നു ... വാകമരം ഏല്പിച്ച ആഖാതത്തില്  തമാശ ആരും കേട്ടില്ല...പിന്നെയും മുന്നോട്ടു നടക്കുമ്പോള് അറിഞ്ഞു ക്യാമ്പസ് മുഴുവന് ഒരു കാര്‍  ഷോ റൂം പോലെ ,ഇവിടെ എന്താ പേരന്റ് ടീചെര്സ് മീറ്റിംഗ് ആണോ എന്നാ എന്റെ സംശയം തീര്ത്തത് നസീറാണ് .ഇതെല്ലാം കുട്ടികളുടെ ആണെന്ന് ? കാലം പോയ പോക്കേ ..അന്ന് ആകെയുള്ളത് റിജോയുടെയ് RX100 , പിന്നെ അനന്തന്റെ അപ്പന് വായ് നോക്കാന് കൊണ്ടുപോകുന്ന സ്വാതന്ത്രത്തിനു മുന്പുള്ള ഏതോ ഒരു ചടാക്കു , രായപ്പന്റെയ് തമാശ പഴയ പോലെ എനിക്ക് ദഹിക്കുന്നില്ല..ഒന്നും മിണ്ടിയില്ല ...പടി കയറുമ്പോള് കണ്ടു ,മനസ്സിന് കുളിര്മയെകിയ  കാഴ്ച ,ഞങ്ങളെ മാടി വിളിച്ചുകൊണ്ടു അശോകമരം, ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത ഇതിന്റെ രൂപം ആണ് , ഒരാള്ക്ക് ഇരിക്കാനും, കിടക്കാനും പാകത്തില് , പഴയപോലെ തന്നേയ് , നിന്നെ ഒക്കെ എങ്ങും കണ്ടില്ലെങ്കില് ഇവിടെ നോക്കിയാല് മതിയെല്ലോന്നു രായപ്പന്, എത്ര പെണ്ണുങ്ങളെ നീയൊക്കെ പറഞ്ഞു പറ്റിചെട നീയൊക്കെ....ആരും തന്നേയ് പ്രേമിക്കാതത്തിനു രയ്യപ്പന് ഇന്ന് രോഷം കൊള്ളുന്നു ...ആരും ഇപ്പൊ ഇവിടെ ഇരിക്കാരില്ലെന്നു റിജോ കാരണം പണ്ടൊക്കെ അതിന്റെ തൊലിയോക്കേ എന്നും പൊട്ടി പോളിഞ്ഞിരിക്കും അതൊക്കെ നേരെയവെനെങ്കില് വല്യ അവധി വരണം ..ഇതിപ്പോ എന്തേ ഇങ്ങനെ ...അതിനുള്ള മറുപടി വന്നത് നസീരില് നിന്ന് "നിന്റെയൊക്കെ സാമീപ്യം മനുഷ്യന്റെ പോലും തൊലി ഇളക്കും പിന്നാ  പാവം അശോകം. നീയൊക്കെ പോയി അതും നന്നായി, പക്ഷേ ഇത് വളരുന്നില്ലെല്ലോ , അന്നത്തെ പോലെ തന്നേയ് .." "അതുപിന്നെ നീ ഉള്ളപ്പോ തന്നേയ് ഇതിന്റെ വളര്ച്ച മുരടിചെല്ലോ" എന്ന് രായപ്പന്,എല്ലാം അവന്റെ ക്യാമറയിലേക്ക് പകര്ത്താന് മറന്നില്ല ഒരു പ്രൈമറി സ്കൂളില് ചെന്ന പ്രതീതി എല്ലാരും ക്ലാസ്സില് ഇരുന്നു പഠിക്കുന്നു , അതിന്റെ നടുവിലൂടി തല ഉയര്ത്തിപിടിച്ചു , ഞങ്ങള് ഓഫിസിലേക്കു , എങ്ങും ഒരു പരിചയ മുഖം പോലും കാണുന്നില്ലേല്ലോ..??
ഫിലിം ആണെങ്കില് ഇവിടെ INTERVAL എഴുതി കാണിക്കുമാരുന്നു.

ഓഫീസില് ഞങ്ങള്ക്ക് ഒരു പരിചയ മുഖം കിട്ടി , മോഹനന് ചേട്ടന് അന്നത്തെ 'മണി'യടി , പക്ഷെ, പ്രതാപചന്ദ്രന് പറഞ്ഞപോലെ അങ്ങ് കേന്ദ്രത്തിലും ഉണ്ടെടാ പിടി.അതുകൊണ്ടാണല്ലോ ഇന്നും പിരിഞ്ഞു പോകാതെ നിക്കുന്നേ ..ഞങ്ങളെ ചേട്ടന് മനസ്സിലായില്ല ..നസ്സീരിനേ മാത്രം മനസ്സിലായി അവന് സ്ഥിരം ലോക്കല് ആണെല്ലോ. പറഞ്ഞു ഒരൂരുത്തരും പര്ചയപെടുതെണ്ടി വന്നു , അവസാനം  കണ്ണ് നിറഞ്ഞു , എല്ലാരും തടിച്ചു വീര്ത്തു പഴയ രൂപം അല്ലാത്രേ...ചേട്ടനെ കുറിച്ച് പറഞ്ഞില്ലെല്ലോ , ഞങ്ങളെ ഒത്തിരി സഹായിച്ചിട്ടുണ്ട് പല പല സസ്പെന്‍ഷനില്‍ നിന്നും, പിന്നെ പരീക്ഷ എഴുതാന് ആവശ്യത്തിനു ഹാജര് ഇല്ലാത്തതിന്, അങ്ങനെ പറഞ്ഞാല് തീരാത്ത ...ഞങ്ങളും തരിച്ചു ചെട്ടനുമായും ,  കുടുംബവുമായും , ചേട്ടന് വേണ്ടി ഞങ്ങള് അന്ന് ഒരു 'ക്വട്ടേഷന്‍ ടീം' ആയി പോലും സഹായിച്ചിട്ടുണ്ട് ..അത്രയ്ക്കുണ്ട് അടുപ്പം , അങ്ങനെ 'മണി'യടി ആരെയോ ഏല്പിച്ചു ഞങ്ങളുടെ കൂടെ കൂടി , പിള്ള സാര് മരിച്ചു പോയെതും, വാട്ടെര്മാന്, കൊമെര്സിലേ ഗണേശന് പിള്ള സാര്, പ്രതാപന് സാര് എല്ലാരും പെന്ഷന് പറ്റിയതും, അന്നുണ്ടായിരുന്ന രാജലക്ഷ്മി ടീച്ചര് ഉണ്ടെന്നും അറിഞ്ഞു ... കാണണം ടീച്ചറിനും സന്തോഷമാവും പഴയ വിക്രിതികള് എല്ലാരും വന്നതില്...ആദ്യം ലവേര്സ് കോര്ണര് കാണാന് പോയി ..അവിടെ ഭിത്തിയില് പോലും ഒരു നെയിം ഇല്ല ..ആരും വന്നിരിക്കാറില്ല ഫ്രീ ടൈമില് ലാപ്ടോപ് കൊണ്ട് കുറച്ചു പേരുണ്ടാവും എന്ന് മോഹനേട്ടന്...സമരങ്ങള്  വര്ഷം ഉണ്ടായിട്ടില്ലത്രേ, നിരോദിച്ചിട്ടല്ല ആര്കും സമയം ഇല്ല , എല്ലാര്ക്കും പടിക്കാന് തന്നെയ് ധാരാളം, പിന്നേയ് മൊബൈല് ചാറ്റ് , ഒര്കൂട് ഒന്നിനും സമയമില്ലാതെ വന്നിരിക്കുന്നു , അപ്പോഴാണ് രാഷ്ട്രീയം കളിക്കാന് ..തന്നെയല്ല ഇപ്പോഴത്തേയ് പിള്ളരെല്ലാം എങ്ങനെ കാശ് ഉണ്ടാക്കാമെന്നു പറഞ്ഞു നടക്കുന്നവരാണു , കാശ് കൊടുത്താല്‍ കൊല്ലാന്‍ വരെ പോകുമെന്ന് പറയുന്ന കേട്ടു, സമരം നടത്തുന്ന സമയമുണ്ടെങ്കില് ഓര്‍ക്കട്ടില്‍ പത്തു ഫോട്ടോ അപ്ലോഡ് ചെയ്യാമെന്ന് ഒരു കൂട്ടര് , എല്ലാം കാശുകാരുടെയ് മക്കള്.... പറഞ്ഞു തീര്ന്നില്ല ബ്രേക് ആയി .ഹൈ സ്കൂള് ഇങ്ങോട്ട് മാറ്റിയൊന്നു രായപ്പന് സംശയം, ശെരിയാണല്ലോ എല്ലാം കൊച്ച് കുട്ടികള് , അതെല്ലാം ഡിഗ്രീ കുട്ടികള് ആണെന്ന് ചെട്ടായ് , ഇവനൊന്നും വളരുന്നില്ലേയ് ...വേഷം കണ്ടോ പാണ്റിന്റെ പൊക്കെറ്റ് , കുറഞ്ഞത് പത്തു എന്ണെമെങ്കില് കാണും, അതാണെങ്കില് അരക്ക് താഴെ ഇട്ടത് ,പുറകില് നിന്ന് നോക്കുമ്പോള് തോന്നും ഇവനെന്താ കാണിക്ക ഇടീപ്പിക്കാന് വഞ്ച്ചിയുമായി നടക്കുവാനൊ ..റിജൊക്ക് സഹിക്കുന്നില്ല, പക്ഷേ പെണ്കുട്ടികള് കൊള്ളാം വേഷങ്ങള് നയന്‍ താര മാറി നില്ക്കും, "അളിയാ ഇപ്പോ പടിക്കുന്നവന് തന്നെയ് ഭാഗ്യവാന് ..എല്ലാരും മിക്സ് ആയിട്ടാണ് ഇരിക്കുന്നതെന്ന് പറയുന്നത്" ..രായന് നിയന്ത്രീക്കാന് കഴിയതേയ് സങ്കടം പുറത്തേക്ക് , എന്തായാലും ഇവന്മാരെ വെച്ചു നോക്കിയാല് നമ്മാലാടാ ഗ്ലാമര് , പോടാ നമ്മുടെയ് സുനിതയുടെ അടുത്തു വെരുമോ  സാധനങ്ങള് ..മനുവിന് ചിന്ത അങ്ങോട്ട് പോയി.  കുട്ടികളെ ആണോ ചേട്ടാ ക്വട്ടേഷന്‍ ടീം എന്നു പറഞ്ഞത് , എനിക്കൊരു സംശയം" , നിങ്ങള്ക്കറിയില്ല  ചെകുത്താനന്മാരെ , സ്വന്തം വീട്ടുകാരെ വരെ തട്ടും.. കാശ് കൊടുത്താല്. അതാ ഇനം...മോഹന് ചേട്ടറന്റേയ് വിവരണം..

അപ്പോള് നസീര് മറ്റൊരു ദുരന്ത കഥ പറഞ്ഞത് " നമ്മള് അന്ന് കൈയും കാലും തല്ലി ഓടിച്ച കിളിയെ ഒര്കുന്നില്ലേയ് 'മാടപ്പള്ളി ' സതീശന് , അവന്റെ കാലു ഇപ്പോഴും ശേരിയായിട്ടില്ലെട , അന്നെതേ സംഭവം കഴിഞ്ഞെപ്പോ അവന്റെ ഭാര്യവീട്ടുകാര് അവളെ വിളിച്ചു കൊണ്ട് പോയി , ഇപ്പൊ എന്റെ ഓട്ടോയില് സ്ഥിരമായി അവള് കയറും ,എങ്ങനെ ജീവിക്കുന്നോ എന്തോ ? ഒരു കൊച്ചും ഉണ്ട് , ഓര്‍ക്കുമ്പോള്‍ ഒന്നും വേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് " രായപ്പന് അത് തീരെ രസിച്ചില്ല " സംഭവം നടന്നു പതിനഞ്ചു വര്ഷം കഴിഞ്ഞു ഇപ്പൊ അവള്ക്കു എങ്ങനാ കൊച്ചുണ്ടായത് , തന്നെയല്ല ഞാന് ഒരു ജീവിതം കൊടുത്തേനെ , ഒന്ന് കെട്ടിപ്പോയില്ലേയ് ? , തന്നെയല്ല ഇപ്പൊ നിന്റെ ഓട്ടോയില് സ്ഥിരം ...അപ്പൊ നിനക്കനെങ്കില് എത്ര വേണെങ്കിലും കെട്ടാം ..നീ ഒരു ജീവിതം കൊടുക്കുന്നതാവും നല്ലത് "  തമാശ ഉള്കൊള്ളാന് നസീറിനായില്ല അവന് അടിക്കാന് തുനിഞ്ഞു ഇത്രയും പറഞ്ഞു "അതേ കുഞ്ഞു എന്ന് പറഞ്ഞത് തീരെ കുഞ്ഞോന്നും അല്ല ..ഇവിടെ തന്നേയ് പഠിക്കുന്നുണ്ട് ..കൂടുതല് കളിച്ചാല് വിളിച്ചിരിക്കും ഞാന് അപ്പന്റെ കാലു തല്ലിയോടിച്ചവരോട് എന്താ ചെയ്യുകാന്ന് അപ്പൊ കാണാം ..പന്ന ...തന്നെയല്ല രായപ്പാ നീ കാരണമാ  പ്രശ്നം അന്ന് ഉണ്ടായത് ...അതും ഓര്ത്തോ "
റിജോ ഇടപെട്ടു "എടാ നിനക്കരിയമെല്ലോ ഇവനെ എന്തെങ്കിലും വിവരക്കേട് പറഞ്ഞെന്നു വെച്ച് ...വിട്ടുകളയെട തമ്മില് തല്ലാനാനെങ്കില് ..എന്തിനാ ...ഇങ്ങനെ ഇവിടെ വെച്ച് "...ഒരുവിധത്തില് അവനെ ശാന്തനാക്കി
മനു അപ്പോളേക്കും ലവേര്സ് കോര്ണറില് എത്തിയിരുന്നു , ഇപ്പൊ ഇവിടൊന്നും വന്നു 'സൊള്ളാന്' ആരുമില്ല , പേര് പോവാതിരിക്കാന് ഫ്രീ ടൈമില് ആരെങ്കിലും വന്നിരിക്കും , ഇപ്പൊ എല്ലാം മൊബൈലില് അല്ലേ ,  ഭിത്തിക്ക് സംസാരിക്കാന് പറ്റുമെങ്കില് നല്ല നാല് തെറി ഇപ്പൊ റിജോയെ വിളിച്ചേനെ എന്ന് രായപ്പന് , അത്രയ്ക്ക് കണ്ടു സഹിച്ചിരുന്നു ഒരു കാലത്ത് .
എനിക്ക് ധ്രിതി കാന്റീനില് പോവാന് , അതെ ...പോതിചോര് ...അതൊക്കെ ഇപ്പൊ ഉണ്ടാവുമോ ? അന്ന് കാന്റീനില് ചെന്നാല് തന്നേയ് പോതിചോരിന്റെയ് മണം തങ്ങിനില്കും, എനിക്ക് അവിടെ ചെന്നാല് അമ്മയെ ഓര്ക്കും , അപ്പൊ രായപ്പന് ആസ്ഥാനത്ത് കമന്റ്‌ "അതെന്താ നിന്റെ അമ്മ ആരുന്നോ അന്ന് കാന്റീന് നടത്തിയത് " അമ്മ കെട്ടി തെരുന്ന പോതിചോര് ഉണ്ട കാലം , കാന്റീന് കണ്ടപ്പോ എല്ലാര്ക്കും സന്തോഷം ഒരു മാറ്റവുമില്ല , കെട്ടിലും മട്ടിലും , , ഉള്ളില് കടന്നപ്പോ എല്ലാരും ഞെട്ടി , പോതിചോര് മണം അല്ല ദുബായില് ഒരു കാഫ്ടീരിയയില് ചെന്ന പോലെന്നു മനു , സത്യമാണ് ചിക്കന് സാണ്ട്വിച് , ബര്‍ഗെര്‍ ,ഹോട്ട് ഡോഗ്   അതോക്കെയായി നമ്മുടെ കാന്റീന് , ഉള്ളിലേക്ക് കയറിയില്ല എന്താ വേണ്ടതെന്ന ചോദ്യത്തിന് ഉത്തരം രായപ്പന് പറഞ്ഞു , ഇതിനാനെങ്കില് ദുബായില് ഇരുന്നാല് മതിയെല്ലോന്നു.
കാന്റീനില് നിന്ന് നേരെ ഞങ്ങള് കൊമെര്സ് ബ്ലോക്കിലേക്ക് , സ്റ്റാഫ് റൂമിലും വലിയ മാറ്റമൊന്നും ഇല്ല , പ്രതാപന്റെയ് ഉണ്ട കണ്ണുകള് ഇവിടോക്കേ നിന്ന് നോക്കുന്നെന്നു ഉണ്ടെന്നു രായപ്പന് ..ശരിയാ എവിടെയും ഉണ്ടാരുന്നെല്ലോ ...മനസ്സില് പതിഞ്ഞ ഒരു മുഖവും അവിടെ കണ്ടില്ല ...രാജലക്ഷ്മി ടീച്ചര് രണ്ടു ദിവസം അവധി ആണെന്ന് ...ആരാണെന്നുള്ള അവരുടെ ചോദ്യത്തിന് ബന്ധു ആണെന്ന് മനു , അല്ലാതെ വരവിന്റെ ഉദ്ദേശം പറയാനുള്ള അവസ്ഥയില് ആയിരുന്നില്ല എല്ലാരും , എല്ലാര്ക്കും എത്രയും പെട്ടെന്ന് തിരിച്ചു പോയാല് മതി , പുറത്തേക്കു ഇറങ്ങുമ്പോള് റിജോ പറഞ്ഞു "എടാ നമുക്ക് ലണ്ടന് ഒന്ന് നോക്കിയാലോ അതേയ് നമ്മുടെ യുറിന് ഷെഡ് , സ്ഥലം അത് തന്നേയ് ഇപ്പൊ ബോര്ഡ് ഒക്കെ ഉണ്ടെല്ലോ , എന്തായാലും ഒരു ഹൈടെക് ബാത്രൂം , തിരിച്ചു പോകാമെന്ന് റിജോ , എല്ലാര്ക്കും സമ്മതം , പിന്നേ ഞങ്ങള് തിരികെ ഗ്രൌണ്ട് വഴി , നല്ല പച്ചപ്പ് , ഇവിടെ ആരും കളിക്കരില്ലെന്നു തോന്നുന്നു .  ഗ്രൌണ്ട് ഒന്ന് പച്ച പിടിച്ചു കാണാന് പറ്റിയെല്ലോ. അപ്പോളാണ് രായപ്പന് കണ്ടു പിടിച്ചത് നല്ല വിളഞ്ഞ തേങ്ങ എല്ലാ തെങ്ങുകളും നിറയെ തേങ്ങ , നസീരിന്റെയ് കമന്റ് "പണ്ട് വെള്ളക്കക്ക് മേളിലോട്ടു വിടില്ല  അനന്തന് ..ഇവന് തേങ്ങ കാണുന്നത് തന്നേയ് കോളേജില് വന്നെ പിന്നാ" .മനു ചിന്തിന്ച്ചത് മറ്റൊന്നായിരുന്നു ,  നല്ല ദിനങ്ങള് കൊഴിഞ്ഞെപ്പോ മനം നൊന്തു വന്നു വീണു പോയതാവും  അരളി മരം, അത് പോലെ എന്നെങ്കിലും ആരെങ്കിലും തേടി വരുമെന്ന് പ്രതീക്ഷിച്ചു കാത്തിരിക്കുന്ന പാവം  അശോകവും , സത്യമായി തോന്നുന്നു , മാറ്റങ്ങള് നമ്മള് അറിയാതെ പോയി ...പക്ഷേ എല്ലാരും ആഗ്രഹിക്കുന്നു എല്ലാം നിലനില്കാന് , പക്ഷെ മാറണം , നമ്മള് മാറിയില്ലേ , നമ്മുടെ നാട് മാറുന്നില്ലേ , നമ്മുടെ കലാലയവും ....റിജോയുടെയ് സാഹിത്യം ഉള്ക്കൊണ്ട് ഞങ്ങള് പുറത്തേക്കു ...അപ്പോളാണ് നസീര് പറഞ്ഞത് നമ്മുടെ കൂടെ പഠിച്ച ഷാജു ഇപ്പൊ കോണ്ഗ്രസ് kpcc മെമ്പര് ആണെന്ന് , പിന്നേ ബ്ലെസ്സെന് സിപിഎം , ഇപ്പൊ ഇവിടെ എന്ത് പ്രശ്നമുണ്ടായാല് ലോക്കല് സപ്പോര്ട്ട് ബ്ലെസ്സെന് ആണെന്ന് , ഇപ്പൊ തിരുവനന്തപുരത്ത, ..രായപ്പന് പറഞ്ഞു "അന്നേ ഞാന് എല്ലാരോടും പറഞ്ഞതാ രാഷ്ട്രീയം തുടരാന് കേട്ടില്ലെല്ലോ , പോയി കിടക്കെടാ അന്യ നാട്ടില്"അപ്പോളേക്കും റോഡില് എത്തിയിരുന്നു ,അപ്പൊ ഇനി എല്ലാരുടെയും തീരുമാനം വിശദീകരിക്കാന് പറഞ്ഞെപ്പോ റിജോ പറഞ്ഞത് നമ്മുടെ  കൂടിച്ചേരല് വല്ല നല്ല ടൂര്‍  ആക്കാം, ഇപ്പൊ ഗ്രാമം നിലനില്ക്കുന്ന വല്ല തീം പാര്കിലേക്ക് പോകാമെന്ന് തീരുമാനിച്ചു , പിന്നേ ഒട്ടും മാറാത്ത നമ്മുടെ കള്ളുഷാപ്പിലും ..
പറഞ്ഞു തീരുന്നതിനു മുന്പ് രായപ്പനേ കാണുന്നില്ല , തിരിഞ്ഞു നോക്കുമ്പോള് ഒരു വലിയ കല്ലുമായി , ഇവനെന്തിനുള്ള പുറപ്പാടാ, ഇവന് വട്ടായോ , ഞങ്ങള് അവനെ ശാന്തനാക്കി , അവന് പറയുന്നുണ്ടായിരുന്നു ഒരു വലിയ സത്യം , അന്ന് ഞങ്ങളുടെ കൂടെ പഠിച്ചവര് , സമരം ചെയ്തും ബസ്സുകള് തല്ലിതകര്ത്തും വളര്ന്നു, പിന്നേ , ഹര്ത്താലും , സമരങ്ങളും , ഗ്രൂപ് കളികളും , അധികാരത്തിനു വേണ്ടി ഇപ്പൊ നടക്കുന്നു , ഇന്നത്തെ  കലാലയത്തില്‍ എത്ര കുട്ടികള് , സമരം നടത്തി ആരുമില്ല ,ഇവരൊക്കെ ജീവിക്കാന് വേണ്ടി നടക്കുന്നവരാടാ , നശിക്കുമെടാ നമ്മുടെ സമരമുറകള് , ഹര്ത്താലുകള് , എല്ലാം പോയി .....ഒരു ബസ്സ് തകര്ക്കാന് പോലും ആരുമില്ലാത്ത ഒരു തലമുറ വളര്ന്നുകൊണ്ടിരിക്കുന്നു , അതുകൊണ്ട് അവസാനം ഒരു ബസ്സിനു കല്ലെരിഞ്ഞവാന് ഞാനാവട്ടെടാ ...വിടെടാ .......
എടുത്ത ഫോട്ടോകള് എല്ലാം  ഡിലീറ്റു ചെയ്തു കളഞ്ഞു, അത് ആരും കാണാതെ ഇരിക്കെയാണ്  നല്ലതെന്ന് മനു , മുഷിപ്പിച്ച ഒരു ദിവസത്തെ ഓട്ടം നഷ്ടപെട്ട നസീറിനു അതിലും ദേഷ്യം, ഞങ്ങള് നേരേ അടുത്ത മേച്ചില് പുറങ്ങളിലേക്കു....
,ആകെ ഒരാശ്വാസം . ഒരു കോടതി വിധി കൊണ്ടോ , ഒരു ജനരോഷം കൊണ്ടോ , ഇവിടുത്തെ സമരമാര്ഗവും ഹര്ത്താലും നിര്ത്താനാവില്ല , തീരും ഇത്  തലമുറ വളരെട്ടെയ് , നല്ല ഒരു കേരളം,ദൈവതിന്റെയ് സ്വന്തം നാട് അത് യാഥാര്ത്ഥ്യം ആവും , വികസനം മുരടിപ്പിക്കുന്ന സമരമുറകള് ചെയ്യാന് ആരുമുണ്ടാവില്ല , സ്വന്തം പറമ്പില് മണ്ണിട്ടാല് കോടി കുത്താനും ആരും വരില്ല , അങ്ങനെ ഒരു നല്ല നാളെ ...അങ്ങനെ ഒരു സ്വപ്നം ഞങ്ങളും കാണുന്നു ......നല്ല ഒരു നാളെ ...
അടുത്ത പെഗ്ഗില് വെള്ളം ഒഴിക്കെണ്ടാന്നു രായപ്പന് ..
.


2 comments:

  1. കുറ്റബോധം തോന്നിതുടങ്ങിയാല്‍ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും.my phone no is............ശ്ശെ...ഒരുനിമിഷം ഞാന്‍ വേറേതോ ലോകത്തായിപ്പോയി. നന്നായിട്ടുണ്ട്..കല്ലെറിയല്‍..രയപ്പനെ തിരക്കിയതായി പറയണേ.

    ReplyDelete
  2. ഇനിയുള്ള കാലത്ത് പുറകോട്ട് ചിന്തിക്കുന്നവരാരിക്കും മണ്ടന്മാര്‍....ബോബിസാര്‍ വളരെ നന്നായിട്ടുണ്ട്‌.......

    ReplyDelete